തൊടുപുഴ കാര്‍ഷിക മേള നാലിന് തുടങ്ങും; നാടൻ പശുവിന് ഒരു ലക്ഷം രൂപ സമ്മാനം…

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേള തിങ്കളാഴ്ച (ജനുവരി 4) മുതല്‍ ഏഴു വരെ തൊടുപുഴ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. കേരളം ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്നതാണ് മേളയുടെ മുഖ്യ പ്രമേയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.

നാലിന് രാവിലെ പത്തിന് സ്റ്റഡി സെന്റര്‍ ചെയര്‍മാനും എംഎൽഎയുമായ പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണവും, എംപി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തും. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.വി. പീറ്റര്‍, എംഎൽഎ മോന്‍സ് ജോസഫ്, കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.  

 

Leave a Comment

Your email address will not be published. Required fields are marked *